ഇരിട്ടി : കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നിയമ ലംഘകരെ പിടികൂടാൻ കൊടുംചൂടില്‍ വിശ്രമ മില്ലാതെ ജോലി ചെയ്യുന്ന പൊലിസ് സേനയ്ക്ക് കുടിവെള്ളവുമായി പൊലിസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷൻ പ്രവർത്തകർ രംഗത്ത്
പൊരിവെയിലത്ത് നാടിനു വേണ്ടി സേവനമനുഷ്ടിക്കുന്ന പൊലിസ് സേനാംഗങ്ങൾക്ക് പൊലിസ്സ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷൻ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും കുടിവെള്ള മെത്തിക്കുന്നതിന്റെ ഭാഗമായായാണ് ഇരിട്ടി പൊലിസിനും അസോസിയേഷൻ നേതൃത്വത്തിൽ കുടിവെള്ളമെത്തിച്ചത്.
ഇരിട്ടി പൊലിസ് സ്റ്റേഷനിൽ വെച്ചു ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിലിന് അസോസിയേഷൻ ഭാരവാഹികളായ എം .ജി.ജോസഫ്,പി .സി.വര്‍ഗീസ്,കെ.കുഞ്ഞികൃഷ്ണന്‍, എന്‍. മോഹനന്‍ ,പി .വി. സെബസ്റ്റ്യന്‍ എന്നിവർ ആയിരം ലിറ്റർ കുപ്പിവെള്ളം കൈമാറി
Post a Comment