ഈ വർഷത്തെ തൃശ്ശൂർ പൂരം ഉപേക്ഷിച്ചു; ക്ഷേത്രത്തിനുള്ളിൽ അഞ്ചുപേർ മാത്രമുള്ള ചടങ്ങ്‌




 തൃശ്ശൂർ: ഈ വർഷം തൃശ്ശൂർ പൂരം ഉണ്ടാകില്ല. ലോക്‌ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണ്‌ തൃശൂര്‍ പൂരം വേണ്ടെന്നു വച്ചത്‌. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല. താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നടത്താന്‍ തീരുമാനമായി. തൃശ്ശൂരിൽ നിന്നുള്ള മന്ത്രിമാരായ എ സി മൊയ്‌തീന്റെയും സുനില്‍കുമാറിന്റെയും സാന്നിധ്യത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തിയാണു തീരുമാനമെടുത്തത്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement