വിദേശത്തുള്ളവരെ തല്‍ക്കാലം തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് സുപ്രീംകോടതി

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ മറുപടി നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അടുത്തയാഴ്ച ഹരജി വീണ്ടും പരിഗണിക്കും.

പ്രവാസികളുടെ സുരക്ഷക്ക് ആവശ്യമായ കാര്യങ്ങൾ കേന്ദ്ര സ൪ക്കാ൪ സ്വീകരിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നാലാഴ്ച കഴിഞ്ഞ് തല്‍സ്ഥിതി റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ലോക്ഡൌണ്‍ കാലത്ത് അതിഥി തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കേണ്ടതില്ലേയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആരാഞ്ഞു. അതിഥി തൊഴിലാളികളുടെ ഹരജി ഇന്ന് തന്നെ തീർപ്പാക്കണം. ഡയറക്ട് ബെനിഫിക്ട് ട്രാൻസ്ഫർ വഴി സർക്കാർ നിരവധി പേർക്ക് പണം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി.


Post a Comment

Previous Post Next Post

Join Whatsapp

Advertisement