സംസ്ഥാനത്ത് 45 ലക്ഷത്തിലധികം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്. കഴുകി അണുമുക്തമാക്കി ഉപയോഗിക്കാവുന്ന തരത്തില്‍ തുണിയിലുണ്ടാക്കുന്ന മാസ്ക്കാണ് എസ്.എസ്.കെ തയാറാക്കി സ്കൂളുകളില്‍ എത്തിക്കുക.എസ്.എസ്.കെക്ക് കീഴിലുള്ള ഒാരോ ബി.ആര്.സികളും 30,000 മാസ്ക് നിര്‍മിക്കും. ആകെ168 ബി.ആര്.സികള്‍ വഴി 50 ലക്ഷത്തിലധികം മാസ്ക് ലക്ഷ്യമിടുന്നു.
ഒരേ വലുപ്പത്തില്‍ വ്യത്യസ്ത നിറങ്ങളില്‍ കോട്ടണ്‍ തുണിയിലാകും മാസ്ക് നിര്‍മിക്കുക. തുണിയും മറ്റു സാധനങ്ങളും ബി.ആര്.സികളുടെ നേതൃത്വത്തില്‍ വാങ്ങണം. ഒരു മാസ്ക്കിനുവേണ്ട സാധനം വാങ്ങുന്നതിന് പരമാവധി മൂന്നു രൂപ ചെലവഴിക്കാമെന്നാണ് നിര്‍ദേശം. മാസ്ക് മേയ് 15നകം തയാറാക്കി ഒാരോ സ്കൂളിനും ആവശ്യമായ എണ്ണം മേയ് 30നകം എത്തിക്കണം.
മാസ്ക് നിര്‍മാണത്തിനുവേണ്ട തുക സൗജന്യ യൂനിഫോമിന് അനുവദിക്കുന്ന തുകയില്‍നിന്ന് വിനിയോഗിക്കാം. മാസ്ക് തുന്നുന്നതിന് സമഗ്രശിക്ഷ ജീവനക്കാര്‍, സ്പെഷലിസ്റ്റ് അധ്യാപകര്‍, റിസോഴ്സ് അധ്യാപകര്‍, രക്ഷാകര്ത്താക്കള്, സന്നദ്ധ പ്രവര്‍ത്തകര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സേവനം വിനിയോഗിക്കാമെന്നും എസ്.എസ്.കെ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു.
Post a Comment