കമ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി
ഉളിക്കൽ: കെ.കരുണാകരൻ സ്റ്റഡി സെൻറർ ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉളിക്കൽ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ നല്കി.
മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഷാജി തെക്കേമുറി, കെ.വി. പ്രസാദ്, രാജേഷ് തോമസ്, എം.സി. നിതിൻ വട്ട്യാംതോട്, കെ.കെ.ഹരിദാസ്, സനൂപ് എന്നിവരുടെ നേതൃത്തിൽ ഭക്ഷ്യവസ്തുക്കൾ പഞ്ചായത്ത് പ്രസിഡണ്ട് ഷേർളി അലക്സാണ്ടർ പഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ് എന്നിവർക്ക് കൈമാറി.
Post a Comment