സൗജന്യ റേഷൻ വിതരണത്തിന് ഒടിപി വീണ്ടും നിർബന്ധമാക്കി

20.04.2020
............................
സൗജന്യ റേഷൻ വിതരണത്തിന് ഇന്ന് മുതൽ ( 20.04.2020)ഒടിപി  നിർബന്ധമാക്കിയതായി ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈലിൽ കിട്ടുന്ന ഒടിപി ഹാജരാക്കി വേണം തിങ്കളാഴ്ച മുതൽ റേഷൻ വാങ്ങാൻ. കേന്ദ്ര നി‍‍‍ർദേശ പ്രകാരമാണ് സംസ്ഥാനം ഒടിപി പുനസ്ഥാപിച്ചത്. റേഷൻ പോർട്ടബലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്‍റെ  പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement