കുടുംബശ്രീ വഴിയുള്ള വായ്പ നടപടികൾ തുടങ്ങി അപേക്ഷ അടുത്തയാഴ്ച മുതൽ



തിരുവനന്തപുരം; ലോക്ക് ഡൗൺ ദുരിതം മറികടക്കാനായി കുടുംബശ്രീ അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച വായ്പക്കുള്ള അപേക്ഷ അടുത്തയാഴ്ച മുതൽ ബാങ്കുകൾ സ്വീകരിച്ചു തുടങ്ങും 2 ലക്ഷത്തോളം പേർ അപേക്ഷ നൽകും എന്നാണ് പ്രാഥമിക കണക്ക് 
രണ്ടായിരം കോടി രൂപയാണ് കുടുംബശ്രീ വഴിയായി വായ്പയായി നൽകുന്നത്. കോവിഡ് കാലത്തുണ്ടായ  സാമ്പത്തിക പ്രതിസന്ധി  പരിഹരിക്കാൻ ആണ് കുടുംബശ്രീ വഴിയുള്ള വായ്പാ പദ്ധതി കുടുംബശ്രീ അംഗങ്ങൾക്ക് 5000 രൂപ മുതൽ 20,000 രൂപവരെ ഈട്‌ ഇല്ലാതെ വായ്പ ലഭിക്കും വായ്പ ആവശ്യമുള്ളവരെ അയൽക്കൂട്ടം ആണ് നിർദ്ദേശിക്കുക ഒരു അയൽക്കൂട്ടത്തിന് അതിലെ അംഗങ്ങൾക്കായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അർഹതയുണ്ട് 9 ശതമാനമാണ് പലിശ 36
 മാസമാണ് തിരിച്ചടവ് കാലാവധി .വായ്പ ആവശ്യമായ വിവരശേഖരണം അയൽക്കൂട്ടങ്ങൾ തുടങ്ങിയിട്ടുണ്ട് മൂലം യോഗം ചേരാൻ കഴിയാത്തതിനാൽ ഫോൺ വഴിയാണ് വിവരശേഖരണം സംസ്ഥാനതല ബാങ്കേഴ്സ് സമിതി അംഗങ്ങളായ ഭൂരിഭാഗം ബാങ്ക ഭരണസമിതികളും പദ്ധതിക്ക് അംഗീകാരം നൽകിയേക്കും...

Post a Comment

Previous Post Next Post

Join Whatsapp

Advertisement