രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക്ഡൗൺ നീട്ടി

ന്യൂഡൽഹി > കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ നീട്ടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മെയ് മൂന്ന് വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. നാളെ മുതൽ ഒരാഴ്‌ച്ച രാജ്യത്ത് കർശനനിയന്ത്രണം ഏർപ്പെടുത്തും. രോഗം കുറയുന്ന ഇടങ്ങളിൽ ഏപ്രിൽ 20 മുതൽ ഇളവുകളുണ്ടാകും. യാത്രാനിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകില്ല. സ്ഥിതി മോശമായാൽ വീണ്ടും കർശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
രാജ്യത്ത് വേഗത്തിലാണ് കോവിഡ് കേസുകൾ വർധിച്ചുവരുന്നത്. ഇത്രയെങ്കിലും പിടിച്ചുനിർത്താനായത് ജനങ്ങളുടെ പിന്തുണകൊണ്ടാണ്. മറ്റ് വികസിത രാജ്യങ്ങളേക്കാൾ മെച്ചമാണ് ഇന്ത്യയുടെ നില. രാജ്യം സ്വീകരിച്ച മുൻകരുതൽ നടപടികൾ എല്ലാം സഹായകരമായി. 

കോവിഡ് പ്രതിരോധത്തിൽ രാജ്യം ഇതുവരെ ജയിച്ചു. രാജ്യത്തെ രക്ഷിക്കുക എന്നതാണ് പ്രഥമദൗത്യം. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുകയാണ്. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങൾക്കുണ്ടായ പ്രയാസം മനസ്സിലാക്കുന്നു. ഉത്സവങ്ങൾ മാതൃകാപരമായി ആഘോഷിക്കാനായി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement