:
ഉളിക്കൽ: കണ്ണൂർ ജില്ലയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ 27/04/2020 മുതൽ ഉളിക്കൽ ഗ്രാമ പഞ്ചായത്തിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായി ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന അനാദികടകളും പച്ചക്കറി കടകളും ബേക്കറി കടകളും രാവിലെ 7 മണി മുതൽ, 12 മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളു.
ചിക്കൻ സ്റ്റാളുകൾ കോൾഡ് സ്റ്റോറേജുകൾ ഫ്‌ളവർ ആൻഡ് ഓയിൽ മില്ലുകൾ എന്നിവ പകുതി വീതം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളു.
സർക്കാർ ഉത്തരവിൽ ഇളവ് അനുവദിച്ച ഷോപ്പുകൾ മാത്രം ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും. ബാക്കി എല്ലാ കടകളും ഞായറാഴ്ച അവധി ആയിരിക്കും. 27-ആം തിയ്യതി മുതൽ ഉളിക്കൽ പഞ്ചായത്തിൽ ഹോം ഡെലിവറി നടപ്പിൽ വരുത്തുന്നതിനും തീരുമാനിച്ചു.
ഗുണഭോക്താക്കൾ കടയിൽ സാധനങ്ങൾ വാങ്ങുന്നതിന്ന് നേരിട്ട് പോകുവാൻ പാടില്ല. ഏതെങ്കിലും കുടുംബങ്ങൾക്ക് സാധനങ്ങൾ ആവശ്യം ഉണ്ടെങ്കിൽ വാർഡ് മെമ്പർ മാരെയും വളണ്ടിയർമാരേയും ഫോണിൽ ബന്ധപ്പെട്ടാൽ ആവശ്യമുള്ള സാധനങ്ങൾ ഹോം ഡെലിവറിയിലൂടെ എത്തിക്കുന്നതായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷേർളി അലക്‌സാണ്ടർ, സർക്കിൾ ഇൻസ്പെക്റ്റർ ശ്രീ ആർ ശിവശങ്കർ എന്നിവർ അറിയിച്ചു.
===========================

Post a Comment