ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 796 പേര്‍ക്ക് കോവിഡ്
സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 9152 ആയതായി ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. 308 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 857 പേര്‍ രോഗമുക്തി നേടിയതായും അദ്ദേഹം പറഞ്ഞു.
ഇന്നുമാത്രം 141 പേരാണ് േരാഗമുക്തിനേടിയത്. ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റു ഭരണ സംവിധാനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തന ഫലമാണ് ഇതെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.
നേരത്തേ കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത 15
സംസ്ഥാനങ്ങളിലായുള്ള 25 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ പുതിയവ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഡീഷനല്‍ ചീഫ് സെക്രട്ടറി അവാനിഷ് കെ. അവസ്തി പറഞ്ഞു. ഇതില്‍ കേരളത്തിലെ കോട്ടയം, വയനാട് ജില്ലകളും ഉള്‍പ്പെടും.
Post a Comment