ജനദ്രോഹ ബില്ലിനെതിരെ കെസിവൈഎം നിൽപ്പ് സമരം നടത്തി
പയ്യാവൂർ: കെസിവൈഎം ചെമ്പേരി ഫൊറോനയുടെ നേതൃത്വത്തിൽ കുടിയാൻമലയിൽ സർക്കാരിന്റെ ജനദ്രോഹ ബില്ലിനെതിരെ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നിൽപ്പ് സമരം നടത്തി.അന്നത്തിനു വേണ്ടി മണ്ണിൽ പണിയെടുക്കുന്ന കർഷകനെ വഞ്ചിക്കുകയാണ് ഈ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോർപ്പറേറ്റ് മുതലാളിമാരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ ബില്ലെന്നും ഫൊറോനാ ഡയറക്ടർ ഫാദർ നോബിൾ ഓണംകുളം സമരം ഉദ്ഘാടനം ചെയ്തു പറഞ്ഞു.കെസിവൈഎം തലശ്ശേരി അതിരൂപത മുൻ പ്രസിഡണ്ട് സിജോ കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു.കുടിയാന്മല ഫാത്തിമ മാതാ പള്ളി അസിസ്റ്റൻറ് വികാരി അനൂപ് മാഞ്ചിറ, അതിരൂപത ആനിമേറ്റർ ജോമോൻ കരിനാട്, ജോയൽ പുതുപ്പറമ്പിൽ, അലീന, ഷെൽബിൻ ലിസിഗിരി, എന്നിവർ പ്രസംഗിച്ചു.
Report : Thomas A T Ayyamkanal

Post a Comment