_Published on 21/09/2020_
ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാന്‍ ഇ – ചെല്ലാന്‍ സംവിധാവുമായി കേരളാ പൊലീസ്. വാഹനം പരിശോധിച്ച് നാഷണല്‍ വെഹിക്കിള്‍ ഡേറ്റാബേസുമായി (പരിവാഹന്‍) ബന്ധപ്പെടുത്തി ഇ -ചെല്ലാന്‍ പിഒഎസ് ഡിവൈസ് വഴി പിഴ നല്‍കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
വാഹനത്തിന്റെ / ലൈസന്‍സിയുടെ മുന്‍കാല പിഴ പരിശോധിച്ചറിയുവാനും തത്സമയം തന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് / ഇന്റര്‍നെറ്റ് ബാംങ്കിംഗ് / കാഷ് പേയ്‌മെന്റ് വഴി പിഴ അടയ്ക്കുന്നതിനുമുള്ള സംവിധാനമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.

Post a Comment