ഇന്ത്യൻ ഭരണഘടന ഇരിട്ടി താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളിലേക്കും



ഇരിട്ടി: ഗ്രന്ഥശാലാ പക്ഷാചരണത്തിൻ്റെ ഭാഗമായി ഇരിട്ടി താലൂക്കിലെ എല്ലാ ഗ്രന്ഥശാലകൾക്കും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇന്ത്യൻ ഭരണഘടന സൗജന്യമായി നൽകും. ഇരിട്ടിയിലെ പ്രമുഖ അഭിഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ അഡ്വ.കെ കെ മാത്യു വണ് ഗ്രന്ഥശാലകൾക്കായി ഭരണ ഘടന നൽകുന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് കൈമാറി ഇരിട്ടിയിൽ വച്ച്  വിതരണോദ്ഘാടനം നടന്നു. താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ , പി രഘു എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement