താരതമ്യങ്ങളില്ലാത്ത ദുരിതകാലത്തും പ്രതീക്ഷയുടെ കാവലാളുകളായി നെല്ലിക്കാംപൊയിൽ മേഖലയിലെ യുവജനങ്ങൾ






രക്തബന്ധങ്ങൾക്ക് പോലും അകലനിയന്ത്രണങ്ങൾ ബാധകമാകുന്ന കാലത്ത് കോവിഡ് രോഗം മൂലം മരണമടഞ്ഞ പ്രിയപ്പെട്ടവർക്ക് ബഹുമാനപൂർവ്വം ശവസംസ്കാര ചടങ്ങ് നിർവ്വഹിച്ച് നെല്ലിക്കാംപൊയിൽ ഫൊറോനയിലെ യുവജനങ്ങൾ. 

പ്രിയപ്പെട്ടവർക്ക് അകലെ നിന്ന് യാത്രപറഞ്ഞ ബന്ധുജനങ്ങൾക്ക് ആശ്വാസമായി അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കാൻ ധീരമായി മുന്നോട്ട് വരുന്ന കത്തോലിക്കാ യുവജനങ്ങൾ നാടിന്റെ മുഴുവൻ പ്രതീക്ഷയായി.

തലശ്ശേരി അതിരൂപതയിൽ ആദ്യമായി കോവിഡ് രോഗിയുടെ  മൃതദേഹം ദഹിപിച്ചതും നെല്ലിക്കാം പോയിൽ ഫൊറോന പള്ളിയിൽ തന്നെ ആണ്‌.

ഫൊറോന വികാരി 
ഫാ.ജോസഫ് കാവനടിയുടെ  കാർമികത്വത്തിൽ KCYM ഫൊറോന പ്രസിഡന്റ്‌ ശ്രീ. അഖിൽ ചാലിൽപുത്തന്പുരയിൽ, അതിരൂപത സംസ്ഥാന സിണ്ടിക്കേറ്റ് ശ്രീ. കുമ്പുക്കൽ, ക്രിസ്റ്റോ  ഓലിക്കൽ മുണ്ടാനൂർ , മെൽബിൻ വട്ടത്തറ, അമൽ  കെ  എസ്,അബിൻ വടക്കേക്കര   എന്നിവർ  നേതൃത്വം നൽകി...
____________________________________
_കൂടുതൽ ഉളിക്കൽ വാർത്തകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക_

https://chat.whatsapp.com/D80HPdeYKQJ4dlESTQumvd



Post a Comment

Previous Post Next Post

Join Whatsapp

Advertisement